ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. വടകര സ്റ്റേഷനിൽ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് ഇയാള്‍ സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് നെറ്റിയിൽ കുത്തി പരുക്കേൽപ്പിച്ചത്.

ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാൾ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്.

വടകരയിൽ ഇറക്കി ഇയാളെ ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്തതിനെ തുടർന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. ഇയാൾ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
<BR>
TAGS : TRAIN | KOZHIKODE NEWS
SUMMARY : Passenger stabbed in Alappuzha-Kannur Executive Express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *