നിലത്ത് വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതി നല്‍കി യാത്രക്കാര്‍

നിലത്ത് വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതി നല്‍കി യാത്രക്കാര്‍

കൊച്ചി: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിൻ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. തിരുവനന്തപുരം – കാസറഗോഡ് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. സ്റ്റേഷനില്‍നിന്ന് ട്രെയിനിലേക്ക് ഭക്ഷണപ്പൊതികള്‍ കയറ്റുന്നതിനിടെ താഴെ വീണ് മിക്കതും തുറന്നുപോയി.

തുടർന്ന് ഇത് വിതരണത്തിനായി ട്രെയിനിലേക്ക് കയറുറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലുളള ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയുമായിരുന്നു. ഭക്ഷണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പകരം ഭക്ഷണം നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കിയതായാണ് വിവരം.

TAGS : VANDE BHARAT EXPRESS
SUMMARY : Passengers complain about attempts to distribute food packets that fell on the ground on Vande Bharat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *