അമേരിക്കയില്‍ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വിമാനം സാൻഡിയാഗോയിലെ ഏറ്റവും വലിയ മിലിട്ടറി ഹൌസിംഗ് കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറിയത്. 10ലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിൽ തീ പടരുകയും വിമാനത്തിൽ നിന്നുള്ള ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതിന് പിന്നാലെ നിരവധി കാറുകളും ഇവിടെ കത്തിനശിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് നൂറിലേറെ പേരെയാണ് നിലവിൽ ഒഴിപ്പിച്ചിട്ടുള്ളത്.
<BR>
TAGS : PLANE CRASH, AMERICA,
SUMMARY : Passengers killed in small plane crash in America

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *