പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കടമനിട്ട സ്വദേശി സജിലിനാണ് ശിക്ഷ. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടുലക്ഷം പിഴയടയ്ക്കണം. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകണം. പത്തനംതിട്ട അഡീ.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2017ലാണ് കടമ്മനിട്ടയിൽ ശാരികയെ സജിൽ കൊലപ്പെടുത്തിയത്. അയൽവാസിയും കാമുകിയുമായി സജിൽ വിളിച്ചിട്ടും കൂടെ പോവാൻ വിസമ്മതിച്ചതിന് പിന്നാലെ ശാരികയെ പ്രതി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22നാണ് ശാരിക മരിച്ചത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിൽ ഉണ്ടായ പൊള്ളലുമാണ് കേസിൽ നിർണായകമായ തെളിവായത്. കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.
<br>
TAGS : PATHANAMTHITTA | MURDER CASE
SUMMARY : Pathanamthitta: 17-year-old girl set on fire and killed; Accused gets life imprisonment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *