പത്തനംതിട്ട പോക്സോ കേസ്: മൂന്ന് പ്രതികള്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട പോക്സോ കേസ്: മൂന്ന് പ്രതികള്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ. പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇതുവരെ 20 പേർ അറസ്റ്റിലായി. ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകൾ വിഷയത്തിൽ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരമാവധി പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.

പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും.

62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിന്‍ എന്ന ആണ്‍ സുഹൃത്താണെന്നാണ് മൊഴിയില്‍ പറയുന്നത്. ഇയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ്സുള്ളപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടിനു ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : POCSO CASE | PATHANAMTHITTA
SUMMARY : Pathanamthitta POCSO case: Three more accused in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *