പത്തനംതിട്ട പീഡനം: രണ്ട് പ്രതികൾകൂടി അറസ്റ്റിൽ,പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട പീഡനം: രണ്ട് പ്രതികൾകൂടി അറസ്റ്റിൽ,പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചുവർഷത്തിനിടെ ക്രൂര പീഡനത്തിനിരയായ കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി. പത്തനംതിട്ട സ്വദേശികളായ ഷിനു ജോർജ്‌(23), പ്രജിത്കുമാർ(24) എന്നിവരെയാണ് പിടികൂടിയത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ചൊവ്വ പുലർച്ചെ വീടുകളിൽനിന്നാണ്‌ ഇവരെ അറസ്റ്റുചെയ്തത്‌. ആകെ 29 കേസാണുള്ളത്‌. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

വിവിധ കേസുകളിലായി ഇനി അറസ്റ്റിലാകാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിലെ ഒമ്പത് പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാല് പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.

കേസില്‍ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ചൊവ്വാഴ്ച റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാലര മണിക്കൂറെടുത്താണ് ആറ് കേസിലെ മൊഴി രേഖപ്പെടുത്തിയത്. പോലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. നിലവില്‍ കോന്നിയിൽ ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണച്ചുമതലയുള്ള ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു.
<BR>
TAGS : PATHANAMTHITTA RAPE CASE
SUMMARY : Pathanamthitta rape case: Two more accused arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *