പുതുവത്സരാഘോഷം; ഇന്ദിരാനഗറിൽ പാർക്കിംഗ് നിയന്ത്രണം

പുതുവത്സരാഘോഷം; ഇന്ദിരാനഗറിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഇന്ദിരാനഗർ, ഐടിപിബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഡിസംബർ 31ന് രാത്രി എട്ട് മണി മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെയാണ് നിയന്ത്രണം. ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷനും ഡൊംലൂർ ഫ്ലൈ ഓവറിനുമിടയിലുള്ള ഇന്ദിരാനഗർ 100 ഫീറ്റ് റോഡിൻ്റെ ഇരുവശം, 80 ഫീറ്റ് റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് വരെയും, ഇന്ദിരാനഗർ 12-ാം മെയിനിൻ്റെ ഇരുവശവും, ഐടിപിഎൽ മെയിൻ റോഡ്, ബി നാരായണപുരയിലെ ഷെൽ പെട്രോൾ ബങ്ക് മുതൽ ഗരുഡാചാർപാളയയിലെ ഡെക്കാത്‌ലൺ വരെയും, ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ക്യാബുകൾക്ക് പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിൻ്റുകളും സിറ്റി പോലീസ് ക്രമീകരിച്ചിട്ടുണ്ട്. ഫീനിക്സ് മാളിലേക്ക് വരുന്നവർക്ക് ഐടിപിഎൽ മെയിൻ റോഡിൽ ബെസ്‌കോം ഓഫീസിന് സമീപം ഡ്രോപ്പ്-ഓഫ് പോയിൻ്റും ലോറി ജംഗ്ഷനിൽ പിക്ക്-അപ്പ് പോയിൻ്റുമുണ്ട്. നെക്‌സസ് ശാന്തിനികേതൻ മാളിലേക്ക് വരുന്നവർക്ക് ഡ്രോപ്പ്-ഓഫ് പോയിൻ്റ് രാജപാളയയ്ക്ക് സമീപവും പിക്ക്-അപ്പ് ആസ്റ്റർ ഹോസ്പിറ്റലിന് സമീപവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

TAGS: BENGALURU | PARKING RESTRICTED
SUMMARY: Parking restricted at Indiranagar amid new year eve

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *