മഅ്ദനിക്കെതിരായ വിവാദ പരാര്‍ശങ്ങള്‍; പ്രകാശനത്തിന് പിന്നാലെ പി.ജയരാജന്റെ പുസ്തകം കത്തിച്ച്‌ പിഡിപി

മഅ്ദനിക്കെതിരായ വിവാദ പരാര്‍ശങ്ങള്‍; പ്രകാശനത്തിന് പിന്നാലെ പി.ജയരാജന്റെ പുസ്തകം കത്തിച്ച്‌ പിഡിപി

കോഴിക്കോട്: പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച്‌ പി.ഡി.പി. പ്രവർത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എൻ.ജി.ഒ.യൂണിയൻ ഹാളില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്.

സംസ്ഥാനത്തുടനീളം തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നതില്‍ മഅ്ദനി വഹിച്ച പങ്ക് വലുതാണെന്നതുള്‍പ്പെടെയുള്ള പുസ്തകത്തിലെ ആരോപണങ്ങളാണ് വിവാദമായത്. പ്രഭാഷണ പരമ്പരകളിലൂടെ മഅ്ദനി തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പുസ്തകത്തിനെതിരെ പ്രതിഷേധവുമായി പിഡിപി നേതാക്കള്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാർത്താസമ്മേളനം നടത്തുകയും ചെയ്തു.

മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS : P JAYARAJAN | PDP | BOOK
SUMMARY : Controversial allegations against Madani; PDP burnt P. Jayarajan’s book after its release

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *