മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കെംഗേരിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബസവേശ്വര നഗറിലെ താമസക്കാരിയായ സന്ധ്യ ശിവകുമാർ (30) ആണ് മരിച്ചത്.

പിതാവിന്റെ ആഡംബര കാറെടുത്ത് രാത്രിയിൽ നഗരത്തിൽ കറങ്ങുകയായിരുന്ന ധനുഷ് പരമേശ് (20) ആണ് അപകടമുണ്ടാക്കിയത്. ധനുഷ് മൈസൂരു ഹൈവേയിലേക്ക് മെഴ്സിഡിസ് കാറുമായി പോകുകയായിരുന്നു. ഒപ്പം മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. മദ്യപിച്ച ശേഷം മൈസൂരു ഹൈവേയിൽ ലോങ് ഡ്രൈവ് പോകാനായിരുന്നു ഇവരുടെ പദ്ധതി.

ഹൊസകെരെഹള്ളിയിൽ സ്വകാര്യ സർവ്വകലാശാലയിൽ എൻജിനീയറിങ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിയാണ് ധനുഷ്. മദ്യലഹരിയിലായിരുന്നതിനാൽ വാഹനം അമിതവേഗത്തിലായിരുന്നു ഓടിച്ചിരുന്നത്. ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കെംഗേരി ടൗൺ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Pedestrian killed in accident, eng student arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *