പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. ജൂലൈ 29 മുതലാണ് ഭാരവാഹനങ്ങൾ വീണ്ടും ഓടിതുടങ്ങുക.

ഫ്‌ളൈഓവറിൻ്റെ രണ്ട് സ്പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ തുരുമ്പെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, 2021 ഡിസംബറിൽ എൻഎച്ച്എഐ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനയ്ക്ക് ശേഷം, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരം അതോറിറ്റി അനുവദിക്കുകയും ഹെവി വാഹനങ്ങളുടെ നിരോധനം തുടരുകയും ചെയ്തു.

പിന്നീട് ഭാര വാഹനങ്ങൾക്കായി മേൽപ്പാലം തുറക്കാനുള്ള സൗകര്യമൊരുക്കാൻ ബെംഗളൂരുവിലെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സിറ്റി ട്രാഫിക് പോലീസിന് കത്തെഴുതി. ഇതോടെയാണ് 4.2 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഭാര വാഹനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനമായത്.

TAGS: BENGALURU | FLY OVER
SUMMARY: After 2.5 Yrs, NHAI To Open Peenya Flyover For HMVs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *