അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയും അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തിന് ഗവർണർ കെ ടി പർനായിക് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ഇറ്റാനഗറിലെ ഡികെ സ്റ്റേറ്റ് കണ്‍വെൻഷൻ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ പി നദ്ദ, കിരണ്‍ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. 44കാരനായ പേമ ഖണ്ഡു 2016ലാണ് പേമ ഖണ്ഡു ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2019ല്‍ 41 സീറ്റുകളായിരുന്നു ബിജെപി നേടിയത്.

ഇന്നലെ ചേർന്ന ബിജെപി നേതൃയോഗത്തിലാണ് പേമ ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയായി തീരുമാനിക്കുന്നത്. പിന്നാലെ അരുണാചല്‍ പ്രദേശ് ഗവർണർ ലെഫ്റ്റനന്റ് ജനറല്‍(റിട്ട) കെ.ടി.പർനായിക് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു.


TAGS: ANDRAPRASAD| BJP|
SUMMARY: Pema khandu takes oath as cheif minister of AP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *