പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; പെൻഡ്രൈവിലുണ്ടായിരുന്ന വീഡിയോകൾ ഒറിജിനൽ ആണെന്ന് റിപ്പോർട്ട്‌

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; പെൻഡ്രൈവിലുണ്ടായിരുന്ന വീഡിയോകൾ ഒറിജിനൽ ആണെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: മുൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ നിർണായക തെളിവായിരുന്ന പെൻഡ്രൈവിലുണ്ടായിരുന്ന അശ്ലീല വീഡിയോകൾ ഒറിജിനൽ ആണെന്നും എഡിറ്റ് ചെയ്യുകയോ മോർഫ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി ഡിവിഷൻ (എഫ്എസ്എൽ) റിപ്പോർട്ട് സ്ഥിരീകരിച്ചു.

എന്നാൽ, വീഡിയോയിലുള്ള വ്യക്തി പ്രജ്വൽ രേവണ്ണയാണോ എന്ന് വ്യക്തമല്ല. വീഡിയോയിൽ മുഖം ശരിയായി കാണുന്നില്ല. വീഡിയോയിലുള്ള ആളെ തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

പ്രജ്വൽ രേവണ്ണയുടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയുടെ പരാതിയെ തുടർന്നാണ് ലൈംഗികാതിക്രമത്തിന് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തത്. പെൻഡ്രൈവിൽ നിന്നും വീഡിയോ ചോർന്നതോടെ ഇവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രജ്വലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നു. പിന്നീട് ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം മെയ്‌ 31നാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പ്രജ്വൽ അറസ്റ്റിലാകുന്നത്. കേസിൽ പ്രജ്വലിനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: KARNATAKA | PRAJWAL REVANNA
SUMMARY: FSL report confirms obscene videos of Prajwal Revanna leaked in pen drive are original

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *