രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നിലവിൽ, ബെംഗളൂരുവിൽ ഒഴികെ, വസ്തുവകകൾ വിൽക്കുന്നവരും വാങ്ങുന്നവരും അധികാരപരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്ട്രേഷനുകൾ നടത്തേണ്ടത്. ഇത് പലപ്പോഴും കാലതാമസത്തിനും അഴിമതിക്കും കാരണമാകുന്നുണ്ട്.

സംസ്ഥാനത്തുള്ള 257 സബ് രജിസ്ട്രാർ ഓഫീസുകളിൽ 50 ഓളം ഓഫീസുകളിൽ അമിത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഓഫിസുകളിൽ ജോലിഭാരം കാരണം ജീവനക്കാർ സമ്മർദ്ദത്തിലാണ്. പലയിടത്തും ഇടനിലക്കാരുടെ പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ ബാക്കിയുള്ള ഓഫീസുകളിൽ ഇത്തരത്തിൽ സമ്മർദം ഇല്ലെന്നും ഇടപാടുകൾ കുറവാണെന്നും റവന്യു വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തി. ചില ഓഫീസുകളിൽ പ്രതിദിനം 50 മുതൽ 100 ​​വരെ രജിസ്ട്രേഷനുകൾ നടക്കുമ്പോൾ മറ്റുള്ളവയിൽ 15 മുതൽ 20 വരെ രജിസ്ട്രേഷനുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.

നിലവിൽ അഞ്ച് രജിസ്ട്രേഷൻ ഹെഡ് യുണിറ്റുകളുള്ള ബെംഗളൂരുവിനെ സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസുകൾ അഞ്ച് രജിസ്ട്രേഷൻ സോണുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | SUB REGISTRAR OFFICE
SUMMARY: ‘Anywhere registration’ of property within district to begin from September 2

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *