ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്‌. നൈപുണ്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അർദ്ധ നൈപുണ്യമുള്ള- അവിദഗ്ധ തൊഴിലാളികൾക്ക് അനുവദിച്ച എമിഗ്രേഷൻ ക്ലിയറൻസ് മൂന്നിരട്ടിയായെന്ന് നൈപുണ്യ വികസന മന്ത്രാലയം പാർലമെൻ്റിനെ അറിയിച്ചു.

2021ൽ 1,32,675 പേർക്ക് വിദേശത്തേക്ക് പോകാനും ജോലി ചെയ്യാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചു. 2022ൽ അത് 3,73,425 ആയി വർധിച്ചതായും ചൂണ്ടിക്കാട്ടുന്നു. 2023ൽ 3,98,317 പേർക്ക് എമിഗ്രേഷൻ അനുമതി നൽകി. നിലവിൽ ഇസ്രായേൽ, തായ്‌വാൻ, മലേഷ്യ, ജപ്പാൻ, പോർച്ചുഗൽ, മൗറീഷ്യസ് എന്നീ ആറ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ലേബൽ മൊബിലിറ്റി കരാറുകളുണ്ട്.

ഇസ്രായേൽ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഗാർഹിക ജോലി, സേവന മേഖലകളിലേക്ക് നൈപുണ്യവും അർദ്ധ നൈപുണ്യവുമുള്ള രാജ്യത്തെ തൊഴിലാളികളെ കൂടുതലായും ആവശ്യപ്പെടുന്നുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ വിദേശത്തേക്ക് പോകുന്നവരുടെ സംഖ്യ വർധിക്കാനാണ് സാധ്യതയെന്നും, ഫലപ്രദമായി ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS: NATIONAL | JOBS
SUMMARY: People leaving India for Jobs increased in three years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *