പെരിയ ഇരട്ടക്കൊലക്കേസ്: 14ാം പ്രതി കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പെരിയ ഇരട്ടക്കൊലക്കേസ്: 14ാം പ്രതി കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കെ മണികണ്ഠൻ കേസിലെ പതിനാലാം പ്രതിയാണ്. പഞ്ചായത്തീരാജ് ആക്‌ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി.

മാർച്ച്‌ 11ന് മണികണ്ഠൻ നേരിട്ട് ഹാജരാകണം. കഴിഞ്ഞ മാസം 3ന് കെ മണികണ്ഠനെ എറണാകുളം സിബിഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കല്യോട്ടെ എംകെ ബാബുരാജാണ് പരാതി നല്‍കിയത്.

പരാതി ഫയലില്‍ സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച്‌ 11ന് നേരിട്ട് ഹാജരാകാൻ കെ മണികണ്ഠന് നോട്ടീസ് അയക്കുകായയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പേർക്ക് ജീവപര്യന്തം തടവും നാല് നേതാക്കള്‍ക്ക് അഞ്ച് വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

TAGS : PERIYA MURDER CASE
SUMMARY : Periya double murder case: Election Commission issues notice to 14th accused K Manikandan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *