ബസവനഗുഡിയുടെ പുനർ നാമകരണത്തിനെതിരായ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബസവനഗുഡിയുടെ പുനർ നാമകരണത്തിനെതിരായ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ബസവനഗുഡി വാർഡിൻ്റെ പുനർനാമകരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. വാർഡിന്റെ പേര് ദൊഡ്ഡ ഗണപതി എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്.

ബസവനഗുഡി എന്ന പേരിന് ചരിത്രപരവും സാംസ്കാരികവുമായ മൂല്യമുണ്ടെന്ന് ഹർജി നൽകിയ സത്യലക്ഷ്മി റാവു ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ. വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

ഒരു വാർഡിൻ്റെയോ നഗരത്തിൻ്റെയോ പേരുമാറ്റുന്നത് പൊതുതാൽപര്യ വ്യവഹാരത്തിനുള്ള വിഷയമല്ല. ഹരജിക്കാരന് ഇളവ് നൽകുന്നതിനുള്ള പൊതുതാൽപ്പര്യമൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. 2023 സെപ്റ്റംബർ 25ന് നഗരവികസന വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം കോടതി റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

വാർഡ് അതിർത്തികൾ പുനർനിർണയിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ബെംഗളൂരുവിലെ നിരവധി വാർഡുകളുടെ പേര് അധികൃതർ ഇതിനകം പുനർനാമകരണം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഹർജി പരിഗണിക്കാതെ കോടതി തള്ളിയത്.

TAGS: BENGALURU | BASAVANAGUDI
SUMMARY: Karnataka High Court rejects PIL against renaming of Basavanagudi ward

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *