അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

അലൻ വാക്കർ ഡിജെ ഷോയിലെ ഫോൺ കവർച്ച; മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി, മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്.

ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമായിരുന്നു ആദ്യം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരെ ചോദ്യം ചെയ്തുവരികയാണ്.സിറ്റി പോലീസിന്റെ രണ്ടു ടീമുകളാണ്‌ ഡൽഹിയിലുള്ളത്‌. പ്രതികൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ്‌ മോഷണം നടത്തിയതെന്നാണ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്.

ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന  മെഗാ ഡിജെ ഷോയ്ക്കിടെയാണ്‌ മൊബൈലുകള്‍ മോഷണം നടന്നത്‌. 36 ഫോണുകൾ നഷ്ടപ്പെട്ടു. 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് കവർന്നത്‌. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ലോകപര്യടനത്തിന്റെ ഭാഗമായാണ് നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വോക്കര്‍ ഇന്ത്യയിലുമെത്തിയത്.
<BR>
TAGS : STOLEN | ARRESTED | KOCHI
SUMMARY : Phone Robbery at Alan Walker DJ Show; Stolen mobile phones found, three arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *