കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി. അടിപിടി കേസുകളിലെ പ്രതികളില്‍ നിന്നാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്. തടവുകരായ രഞ്ജിത്ത്, അഖില്‍, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.

മൊബൈല്‍ ഫോണ്‍, എയർപോഡ്, യുഎസ്ബി കേബിള്‍, സിം, തുടങ്ങിയവയാണ് കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ജയിലിനുള്ളില്‍വെച്ച്‌ കണ്ടെടുത്തത്.

TAGS : LATEST NEWS
SUMMARY : Phones and electronic devices seized from prisoners at Kannur Central Jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *