കൊല്ലം പൂരം കുടമാറ്റത്തിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം; പോലീസ് കേസെടുത്തു

കൊല്ലം പൂരം കുടമാറ്റത്തിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം; പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം പൂരത്തിനിടയിൽ കുടമാറ്റത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതിൽ കേസെടുത്ത് പോലീസ്. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. മുണ്ടയ്ക്കൽ സ്വദേശി അനന്തവിഷ്ണുവിന്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്.

ഇരുപതോളം ആനകൾ രണ്ട്​ ഭാഗത്തായി നിരന്ന്​ പൂരത്തിന്‍റെ ഭാഗമായ കുടയും ചമയവും മാറുന്ന ചടങ്ങിലാണ് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. കൊല്ലം പൂരത്തോടനുബന്ധിച്ച്​ താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ്​ ഭഗവതി​ക്ഷേത്രവുമാണ്​ ഇരുഭാഗത്തുനിന്ന്​ കുടമാറ്റം നടത്തുന്നത്​. ഇതിൽ പുതിയകാവ്​ ക്ഷേത്രം ഉയർത്തിയ ചമയത്തിലാണ്​ നവോത്ഥാന നായകരായ അംബേദ്​കർ, സുഭാഷ്​ ചന്ദ്രബോസ്​, വിവേകാനന്ദൻ, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
<br>
TAGS : KOLLAM NEWS | RSS | CASE REGISTERED
SUMMARY : Picture of RSS leader in Kollam Pooram Kudamattam; Police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *