ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഹണി ട്രാപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാർഖണ്ഡ് നിവാസിയായ ബിനായ് കുമാർ സിംഗ് അഭിഭാഷകൻ ബരുൺ സിൻഹ വഴിയാണ് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. വിഷയത്തിൽ വെള്ളിയാഴ്ച വാദം കേൾക്കും.

കർണാടകയിലെ നിയമസഭാംഗങ്ങളെയും പൊതുപ്രവർത്തകരെയും ജഡ്ജിമാരെയും ഹണി ട്രാപ്പിൽ കുടുക്കിയതായി മന്ത്രി കെ.എൻ. രാജണ്ണ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേൾക്കും. സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ആരോപണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കണമെന്നും മന്ത്രിയുടെ മൊഴി രേഖപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

TAGS: SUPREME COURT | HONEY TRAP
SUMMARY: PIL in SC seeking cbi probe against honey trap

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *