ശബരിമല തീര്‍ത്ഥാടനം; വരുമാനത്തില്‍ 86 കോടിയുടെ വര്‍ധന

ശബരിമല തീര്‍ത്ഥാടനം; വരുമാനത്തില്‍ 86 കോടിയുടെ വര്‍ധന

തിരുവനന്തപുരം: ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ അധികമായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി.

440 കോടി രൂപ വരവ് ലഭിച്ചു. അരവണ വില്‍പ്പനയില്‍ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തില്‍ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശബരിമലയില്‍ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. മാർച്ച്‌ 31 ന് മുമ്ബ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നല്‍കി.

വിഷുവിനോട് അനുബന്ധിച്ച്‌ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സംഗമത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.

TAGS : SABARIMALA
SUMMARY : Pilgrimage to Sabarimala; 86 crore increase in revenue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *