ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്.  ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക. രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ്‌ വീതം ആകെ ആറു സർവീസുകളാണ്  നടത്തുക.

ഹുബ്ബള്ളി-കൊല്ലം (07313): ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് 4.30-ന് കൊല്ലത്തെത്തും. തിരിച്ച് കൊല്ലത്തുനിന്ന് വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.30-ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച രാത്രി 7.35-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽ എത്തും. ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവണഗെരെ, കാഡുർ, അർസിക്കെരെ, തുമകൂരു, എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ. പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.

ബെളഗാവി-കൊല്ലം (07317) : ഡിസംബർ ഒൻപതു മുതൽ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.30-ന് ബെളഗാവിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് 6.30-ന് തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്ച രാത്രി പത്തിന് ബെളഗാവിയിലെത്തും. ഖാനാപുർ, ലൊണ്ട, ധാർവാഡ്, ഹുബ്ബള്ളി, ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവണഗെരെ, കാഡുർ, അർസിക്കെരെ, തുമകൂരു, എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ. പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

രണ്ടു ട്രെയിനുകളും വിവിധ ദിവസങ്ങളിലായി എസ്.എം.വി.ടി. ബെംഗളൂരുവില്‍ പുലർച്ചെ 1.10-നും കെ.ആർ. പുരത്ത് 1.30-നുമാണ് എത്തിച്ചേരുക. നേരത്തെ തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (06083/06084) പ്രതിവാര സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 29 വരെ 12 സർവീസുകളാണ് ഈ ട്രെയിന്‍ നടത്തുക.
<br>
TAGS : SABARIMALA | SPECIAL TRAIN
SUMMARY : Pilgrimage to Sabarimala; From Karnataka; Two special trains to Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *