തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

ബെംഗളൂരു: ചാർ ധാം തീർത്ഥാടന യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു. ഹാവേരി ചിക്കേരൂർ, തിലവള്ളി ഗ്രാമങ്ങളിൽ നിന്നുള്ള ഏഴ് തീർഥാടകരാണ് ചാർ ധാം യാത്രയ്ക്കിടെ കുടുങ്ങിയത്.

ശ്രീധർ എം. ഹോളൽകേരി (62), ശാന്ത എസ്. ഹോളൽകേരി (57), അശോക് എസ്. വി. (61), ഭാരതി എ.എസ്. (55), വെങ്കിടേഷ് പാമ്പൻ (62), രാജേശ്വരി പാമ്പൻ (60), രാഹുൽ പാമ്പൻ (35) എന്നിവരടങ്ങിയ സംഘമാണ് ജൂൺ 29-ന് ചാർ ധാം യാത്ര തിരിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ കുടുങ്ങികിടക്കുകയായിരുന്നു. തുടർന്ന് എൻഡിആർഎഫ് ടീം അടങ്ങുന്ന പ്രവർത്തകരാണ് ഇവരെ രക്ഷിച്ചത്. ഇവർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.

TAGS: KARNATAKA | PILGRIMS | ESCAPED
SUMMARY: Seven from Haveri taluk on Char Dham yatra who were stuck after landslide on their way back

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *