വയനാട് പുനരധിവാസം; കർണാടകയുടെ സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

വയനാട് പുനരധിവാസം; കർണാടകയുടെ സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

ബെംഗളൂരു: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും സുതാര്യമായ സ്പോൺസർഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി സംബന്ധിച്ച് സിദ്ധരാമയ്യയുടെ കത്തിന് മറുപടിയായാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

പുനരധിവാസത്തിനുള്ള സമ​ഗ്ര പാക്കേജ് തയ്യാറാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. കർണാടക സർക്കാരിന്റെ ഉദാരമായ സംഭവാനകൾ ഉൾപ്പെടെ ഉൾപ്പെടുന്നതായിരിക്കും പാക്കേജ്. ആ പാക്കേജിന്റെ പ്ലാൻ പൂർത്തിയായി കഴിഞ്ഞാൽ കർണാടക സർക്കാരിനെ അറിയിക്കും. പ്ലാനിന്റെ ഓരോ ഘട്ടവും ഈ സ്പോൺസർമാർക്ക് ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

100 വീടുകൾ നിർമിക്കാൻ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം ഒരുക്കുന്നതിനാണ് കേരള സർക്കാർ‌ മുൻ​ഗണന നൽകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

TAGS: KARNATAKA | PINARAYI VIJAYAN
SUMMARY: Pinarayi Vijayan responds to letter by Siddaramiah on wayanad relief

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *