ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം; മന്ത്രിസഭാ യോഗത്തിലെ തീരുമാനം ഇങ്ങനെ

ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം; മന്ത്രിസഭാ യോഗത്തിലെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനും മരിച്ചിരുന്നു. ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍ സ്റ്റോണ്‍ എസ്റ്റേറ്റ് എന്നിവയാണവ. ഇവിടെയാണ് ടൗണ്‍ഷിപ്പ് നിർമിക്കുക. ദുരന്തനിവാരണ നിയമം പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങളായി പുനരധിവസിപ്പിക്കുന്നവരുടെ കരട് ലിസ്റ്റ് വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. നേരത്തെ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കില്‍ ജോലി നല്‍കിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലാണ് നിയമനം നല്‍കിയത്.

TAGS : PINARAY VIJAYAN | KERALA
SUMMARY : Govt job for Shruti who lost her loved ones, 7 lakhs for Arjun’s family; The decision of the cabinet meeting is as follows

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *