നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിന്റെ നിർമാണം 93.13 ശതമാനം പൂർത്തിയായെങ്കിലും, മറ്റ്‌ ജോലികൾ പുരോഗമിക്കുകയാണ്.

പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. ആദ്യ ഘട്ടമായ കലേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് ഭാഗം ഈ വർഷം ഡിസംബറോടെ തുറക്കും. രണ്ടാം ഘട്ടമായ 13.8 കിലോമീറ്റർ ഭൂഗർഭഭാഗം 2026 ഡിസംബറോടെ തുറക്കും. 21.26 കിലോമീറ്റർ ദൈർഘ്യത്തിൽ 12 സ്റ്റേഷനുകൾ ഉൾപ്പെടും. എംജി റോഡ് സ്റ്റേഷനിൽ നാല് പ്രവേശന കവാടങ്ങളുണ്ടാകും. 13.89 കിലോമീറ്റർ ഭൂഗർഭ വിഭാഗവും ആറ് സ്റ്റേഷനുകളുള്ള 7.37 കിലോമീറ്റർ എലിവേറ്റഡ് വിഭാഗവുമായിട്ടാണ് പൂർത്തിയാക്കുന്നത്. സ്റ്റേഷനുകൾ ശരാശരി 59 അടി ആഴത്തിലാണ് നിർമിക്കുന്നത്.

ഭൂഗർഭപാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്ററിങ്, ഫ്ലോറിങ്, സിസ്റ്റം ഇൻസ്റ്റാളേഷനുകൾ എന്നിവയുൾപ്പെടെയുള്ള ഫിനിഷിങ് ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ നിർമാണം, സിഗ്നലിങ്, എയർ കണ്ടീഷനിങ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.

TAGS: BENGALURU
SUMMARY: Pink line namma metro to be opened by next year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *