ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച

ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട്‌ ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്.

വിമാനത്താവളത്തിന്റെ മറ്റ്‌ പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചതായും ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പും ടെർമിനൽ രണ്ടിൽ പൈപ്പ് ലൈൻ ചോർന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2023 മെയ് രണ്ടിന് നഗരത്തിൽ പെയ്ത കനത്ത മഴ ടെർമിനൽ രണ്ടിൻ്റെ കെർബ്സൈഡിൽ ചോർച്ച റിപ്പോർട്ട്‌ ചെയ്തിരുന്നു.

 

TAGS: BENGALURU | AIRPORT
SUMMARY: Pipeline leak at Terminal-2 of KIA in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *