ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഇവയിലൊന്ന് അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏഴ് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒന്ന് കണ്ടെത്തുമെന്ന് വികസന വകുപ്പ് (ഐഡിഡി) മന്ത്രി എം.ബി. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തതായും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം സ്വീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു.

രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡ്, മൈസുരു റോഡ്, മഗഡി, ദൊഡ്ഡബല്ലാപൂർ, ദബാസ്‌പേട്ട്, തുമകൂരു എന്നിവ ഉൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതായും മെറിറ്റിൻ്റെ അടുസ്ഥാനത്തിൽ അന്തിമമായി സ്ഥലം തീരുമാനിക്കുമെന്നും പാട്ടീൽ മുൻപ് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി അന്തിമമായി കണ്ടെത്തിയാൽ അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു രാജ്യസഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

TAGS: BENGALURU AIRPORT
SUMMARY: Places shortlisted for second airport in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *