കാനഡയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു, 19 പേർക്ക് പരുക്ക്

കാനഡയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു, 19 പേർക്ക് പരുക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ വിമാനം ലാൻ‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 19 പേർക്ക് പരുക്ക്. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേരെ ഹെലികോപ്റ്റർ ട്രോമ സെൻ്ററുകളിലേക്ക് മാറ്റി. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിൽ 80 പേർ ഉണ്ടായിരുന്നു, അവരെയെല്ലാം ഒഴിപ്പിച്ചു. ടോറൻ്റോ പിയേഴ്സൺ ഇൻ്റർ നാഷനൽ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു . വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു.

അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ഡെൽറ്റ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അപകടം കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. മിക്കയാത്രക്കാരും സുരക്ഷിതരാണെന്നും സാഹചര്യം താൻ നിരീക്ഷിച്ചു വരികയാണെന്നും കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു.


<BR>
TAGS : PLANE CRASH | CANADA
SUMMARY : Plane flips over while landing in Canada, 19 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *