ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

സോൾ‌: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ജീവനക്കാരുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

എയർപോർട്ടിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ പിൻഭാ​ഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറുന്നതും പിന്നാലെ മതിലിൽ ഇടിച്ച് തീഗോളമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദിവസങ്ങൾക്ക് മുൻപാണ് അസർബൈജാനിൽ വിമാനപകടത്തിൽ 38 പേർ മരിച്ചത്. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാർ അപകടത്തിൽ മരിച്ചിരുന്നു. ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് ബുധനാഴ്ച തകര്‍ന്നു നിലംപതിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഗ്രോസ്‌നിയില്‍ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

<BR>
TAGS : PLANE CRASH
SUMMARY :

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *