പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു

പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര പിന്നണി ഗായകൻ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.

കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ പരേതനായ പി.വി.കണ്ണൻ-എം.വി കാർത്യായനി ദാമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.
<BR>
TAGS : OBITUARY
SUMMARY : Playback singer Viswanathan passed away

ഒരുകുറി കണ്ട് നാം- ഗാനം കേള്‍ക്കാം :

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *