റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിൻ തട്ടി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിൻ തട്ടി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാട്‌ന: റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആണ്‍കുട്ടികള്‍ ട്രെയിൻ തട്ടി മരിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലായിരുന്നു ദാരുണ സംഭവം. മുഫാസില്‍ പോലീസ് സ്റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയില്‍ സെക്ഷനിലായിരുന്നു അപകടം.

ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ ഇയർഫോണ്‍ വച്ച്‌ പബ്ജിയില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാതാപിതാക്കള്‍ എത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

TAGS : LATEST NEWS
SUMMARY : Played PUBG on railway tracks; Three children meet a tragic end after being hit by a train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *