പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകള്‍ ഓണ്‍ലൈനായി മേയ് 14 മുതല്‍

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകള്‍ ഓണ്‍ലൈനായി മേയ് 14 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈൻ അപേക്ഷാസമർപ്പണം 14 -ന് തുടങ്ങും. അവസാനതീയതി മേയ് 20. മൂന്നു മുഖ്യഘട്ട അലോട്മെന്റുകള്‍ക്കു ശേഷം ജൂണ്‍ 18-ന്‌ ക്ലാസുകള്‍ തുടങ്ങും. സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയാക്കി ജൂലായ് 23-ന്‌ പ്രവേശനനടപടികള്‍ അവസാനിപ്പിക്കും. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം മെയ് 20 ആണ്.

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്.

TAGS : LATEST NEWS
SUMMARY : Plus One admission: Applications will be available online from May 14

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *