പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന്​: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന്​: പ്രവേശനം നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറ് ഇന്ന് രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല്​ വ​രെ സ്​​കൂ​ളു​ക​ളി​ൽ പ്രവേശനം നേ​ടാം.

അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ ( https://hscap.kerala.gov.in/ ) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലെ Candidate Login-SWS ലെ Supplementary Allot Results ​എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​ർ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച സ്‌​കൂ​ളി​ൽ നി​ന്നും പ്രിന്‍റെടു​ത്ത്​ ന​ൽ​കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച് സ്‌​ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മോ​ഡ​ൽ റെ​സി​ഡെ​ൻ​ഷ്യ​ൽ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ അ​ലോ​ട്ട്മെൻറു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​ലൈ 12ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

വി.​എ​ച്ച്.​എ​സ്.​ഇ എ​ൻ.​എ​സ്.​ക്യു.​എ​ഫ് അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെ​ന്‍റ്​ www.vhseportal.kerala.gov.in എ​ന്ന അ​ഡ്മി​ഷ​ൻ വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല്​ വ​രെ സ്​​കൂ​ളി​ൽ ​​പ്ര​വേ​ശ​നം​നേ​ടാം. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.
<BR>
TAGS : EDUCATION | KERALA | PLUS ONE
SUMMARY : Plus One First Supplementary Allotment Result Today: Admission from Tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *