പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍, പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
<BR>
TAGS : ARRESTED | POCSO CASE | THIRUVANATHAPURAM
SUMMARY : Plus One student’s death; The young man was arrested, the police said that the girl was sexually assaulted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *