കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസ്; മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസ്; മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി ഉള്‍പ്പെട്ട പ്ലസ് ടു കോഴക്കേസിലെ മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണം എന്ന് സുപ്രീം കോടതി. കേസില്‍ ഇത് വരെ വിജിലൻസ് രജിസ്റ്റർ ചെയ്ത മുഴുവൻ മൊഴികളും ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

നവംബർ 26-ന് മുമ്പ് മൊഴികള്‍ ഹാജരാക്കാൻ ആണ് ജസ്റ്റിസ് മാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചത്. കെ എം ഷാജി 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച്‌ അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഷാജിക്ക് എതിരെ മൊഴികളും, തെളിവുകളും ലഭിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയെ അറിയിച്ചു.

TAGS : SUPREME COURT | KM SHAJI
SUMMARY : Plus two corruption cases involving KM Shaji; Supreme Court direction to produce statements

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *