പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: 2025 മാർച്ചില്‍ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിജയം ആണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 3,70,642 പേർ പരീക്ഷ എഴുതി. 2,88,394 പേർ ഉപരിപഠനത്തിന് അർഹരായി.

കഴിഞ്ഞ വർഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സർക്കാർ സ്കൂളുകളില്‍ 73.23% വിജയം നേടി. 30145 വിദ്യാർഥികള്‍ക്ക് മുഴുവൻ വിഷയത്തിലും A പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 39,242 പേർക്കായിരുന്നു ലഭിച്ചിരുന്നത്.

TAGS : LATEST NEWS
SUMMARY : Plus Two exam results declared; 77.81 percent pass rate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *