പ്ലസ്‌വണ്‍ ട്രയല്‍ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ്‌വണ്‍ ട്രയല്‍ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകള്‍ തിരുത്താൻ അവസരം നല്‍കും. തിരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ മാറ്റം വരുത്താനാകും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്.

കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്‌ക്കും വേണമെങ്കില്‍ തിരുത്തല്‍ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉള്‍പ്പെടെ മാറ്റാം.

ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയ്‌ക്ക് അർഹതയുള്ളവർ അപേക്ഷയില്‍ അക്കാര്യം ഉള്‍പ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റു ഹാജരാക്കണം. ഹാജരാക്കാൻ കഴിയാത്തവർ ട്രയല്‍ അലോട്‌മെന്റിനു പിന്നാലെ അപേക്ഷയില്‍ ആവശ്യമായ തിരുത്തല്‍ വരുത്തണം. തെറ്റായവിവരം നല്‍കി നേടുന്ന അലോട്‌മെന്റ് റദ്ദാക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *