ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന്

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന്

രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികള്‍ നടന്നുവരികയാണ്. നാലു ലക്ഷത്തി നാല്‍പത്തി നാലായിരത്തി എഴുന്നൂറ്റി ഏഴ് വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടും. ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊമ്പത് വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികള്‍ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Higher Secondary and Vocational Higher Secondary exam results on May 21

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *