മെഷ്വോ നദിയിൽ മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മെഷ്വോ നദിയിൽ മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഗുജറാത്ത്‌: ഗുജറാത്തില്‍ മെഷ്വോ നദിയില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം പ്രഖ്യാപിച്ചത്. പരക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയാണ് ഗാന്ധിനഗറിലെ മെഷ്വോ നദിയിൽ കുളിക്കുന്നതിനിടെ ഒമ്പത് യുവാക്കളെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ ഒമ്പത് യുവാക്കളാണ് മെഷ്വോ നദിയില്‍ കുളിക്കാന്‍ പോയത്. ഇതില്‍ ഒരാള്‍ ആദ്യം ഒഴുക്കില്‍ അകപ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുളളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

നദിയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മറ്റൊരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുക്കുന്നതിന് വേണ്ടി എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

TAGS: NATIONAL | DROWNED TO DEATH
SUMMARY: PM announces extra compensation for eight who died in meshwo river while bathing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *