യു എൻ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും: പരിപാടി സെപ്റ്റംബർ 26ന് ന്യൂയോര്‍ക്കില്‍

യു എൻ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും: പരിപാടി സെപ്റ്റംബർ 26ന് ന്യൂയോര്‍ക്കില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26 ന് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാമത് പൊതു സമ്മേളനം സെപ്റ്റംബർ 24 മുതൽ 30 വരെ ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തുക. സെപ്റ്റംബർ 22ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തോളം പ്രവാസികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളുമായുള്ള രാഷ്ട്രീയ കൂടിക്കാഴ്ചകൾ മോദി ഒഴിവാക്കിയേക്കും.
<BR>
TAGS : UNITED NATIONS  | NARENDRA MODI
SUMMARY : PM Modi to address UN General Assembly: event on September 26 in New York

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *