പോക്‌സോ കേസ്: നടൻ ജയചന്ദ്രൻ കൂട്ടിക്കല്‍ ഒളിവിൽ

പോക്‌സോ കേസ്: നടൻ ജയചന്ദ്രൻ കൂട്ടിക്കല്‍ ഒളിവിൽ

കോഴിക്കോട്: പോക്‌സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ് റിപ്പോർട്ട്. നടന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച്‌ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പോലീസ് പരിശോധിച്ചിരുന്നു.

പരാതിയില്‍ കേസെടുത്തതോടെയാണ് നടൻ ഒളിവില്‍പ്പോയത്. അതേസമയം പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ നടൻ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.

TAGS : POCSO CASE | KOZHIKOD | JAYACHANDRAN KOOTIKAL
SUMMARY : POCSO case: Actor Jayachandran Kootikal absconding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *