പോക്സോ കേസ്; റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പോക്സോ കേസ്; റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റർ അരുണ്‍കുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.

പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്ത കേസില്‍ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്? പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനില്‍ക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവർത്തകർക്കെതിരെ എന്തിനാണ് ഇത്തരം കേസുകള്‍ എടുക്കുന്നതെന്നും ആരാഞ്ഞു.

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലായിരുന്നു കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നത്.

TAGS : REPORTER TV
SUMMARY : POCSO CASE; Anticipatory bail for reporter channel employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *