ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്, അരുണ്‍കുമാര്‍ ഒന്നാം പ്രതി

മലപ്പുറം: റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ 3 പ്രതികളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. പോക്സോ വകുപ്പിലെ 11,12, ഭാരതീയ ന്യായ സംഹിതയിലെ 3 (5) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ നേരിട്ട് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ്  പോലീസ് കേസെടുത്തത്.

കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന അഭിമുഖത്തിലായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആരോപണം ഉയർന്നത്. സംഭാഷണത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നാലെ റിപ്പോർട്ടർ ചാനലിനോടും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
<BR>
TAGS : POCSO CASE | REPORTER TV
SUMMARY : POCSO case filed against Reporter Channel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *