ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

കൊച്ചി: ചോറ്റാനിക്കരയ്ക്കുസമീപം പീഡനത്തിനും കൊലപാതകശ്രമത്തിനും ഇരയായ യുവതി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആറ് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് ഉച്ചയോടയാണ് മരിച്ചത്. യുവതിയുടെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. യുവതിയെ മർദിച്ച പ്രതിയും മുൻ സുഹൃത്തുമായ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പകൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അർദ്ധനഗ്നയായ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഞായറാഴ്ച അമ്മ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ യുവതിയുടെ പിതാവ് ജീവിച്ചിരിപ്പില്ല. അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയിൽ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പിൻവാതിൽ തുറന്ന നിലയിലായിരുിന്നു.

യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പോലീസിന് നൽകിയ മൊഴി.

ശനി രാത്രി 10.15ന് സുഹൃത്തായ അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. ലഹരി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് അനൂപ്. ചോറ്റാനിക്കരയിലുള്ള ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയതാണ് പെണ്‍കുട്ടിയെ. മൂന്നുവര്‍ഷം മുമ്പ് പീഡനത്തിനിരയായിരുന്നു. പെൺകുട്ടി ഡിഗ്രി വിദ്യാർഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നൽകിയതിനെ തുടർന്ന് ബസ് ജീവനക്കാർ അറസ്റ്റിലായി. അടുത്തിടെയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. ഇവരുടെ നീക്കങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

<BR>
TAGS : DEATH | POCSO CASE
SUMMARY : POCSO survivor dies in Chottanikkara, police say murder charges will be filed against the accused

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *