പശുക്കടത്തെന്ന് ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ വെടിവെച്ച് പിടികൂടി പോലീസ്

പശുക്കടത്തെന്ന് ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ വെടിവെച്ച് പിടികൂടി പോലീസ്

പശുക്കടത്ത് ആരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. അഷ്റഫ് എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പോലീസ് വെടിവെച്ച് പിടികൂടിയത്. കാലിന് വെടിയേറ്റ അഷ്റഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നെനാണ് യു.പി പോലീസ് ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെ ജർവാൾ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വാദം.

പശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്തതെന്ന് എസ് പി ദുര്‍ഗ പ്രസാദ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഹര്‍ചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചും പോലീസും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാള്‍ മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായിരുന്നോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : UTTAR PRADESH |  COW SMUGGLING
SUMMARY : Police arrest youth in Uttar Pradesh after shooting him on suspicion of cow smuggling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *