മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തതെന്ന് കോട്ടൺപേട്ട് പോലീസ് അറിയിച്ചു.

വർധിച്ച പ്രവർത്തന ചെലവുകളും വായ്പകൾ തിരിച്ചടയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് മെട്രോ ടിക്കറ്റ് നിരക്കിൽ 100 ശതമാനം വർധന വരുത്തിയത്. കുറഞ്ഞ നിരക്ക് 10 രൂപയും, കൂടിയ നിരക്ക് 90 രൂപയുമായാണ് വർധിപ്പിച്ചത്. എന്നാൽ യാത്രക്കാരിൽ നിന്നും എതിർപ്പ് ഉയർന്നതോടെ വർധന 71 ശതമാനമായി നിജപ്പെടുത്തിയിരുന്നു. എങ്കിലും കൂടിയ നിരക്ക് ഇപ്പോഴും 90 രൂപ തന്നെയാണ്. ഇനിയൊരു നിരക്ക് പരിഷ്കരണം ഉണ്ടാകില്ലെന്നും, നിലവിലെ തീരുമാനം അന്തിമമാണെന്നും ബിഎംആർസിഎൽ വ്യക്തമാക്കിയിരുന്നു.

TAGS: NAMMA METRO
SUMMARY: FIR against 16 people for protesting against metro fare

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *