ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പോലീസ് കേസ്

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പോലീസ് കേസ്

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പോലീസ് കേസെടുത്തു സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു.

തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്. ഈ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരാണ് ഗുരുതര കൃത്യവിലോപം നടത്തിയത്. നേരിട്ട് ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.

ജയിൽ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തിൽ ആളുകളെ ജയിലിൽ എത്തിച്ച രണ്ടുമണിക്കൂർ നേരം സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി എന്ന.പരാതിയിൽ മധ്യ മേഖല ജയിൽ ഡിഐജിയും, ജയിൽ സൂപ്രണ്ടും അടക്കം സസ്പെൻഷനിലാണ്. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
<BR>
TAGS : BOBBY CHEMMANNUR | POLICE CASE
SUMMARY : Police case against jail DIG and superintendent who helped Bobby Chemmannur in jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *