റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു

റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞുവീണു. തോംസണ്‍ ജോസ് ആണ് കുഴഞ്ഞുവീണത്. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഗവർണറുടെ സമീപത്താണ് കമ്മിഷണർ നിന്നിരുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതിനു ശേഷം പ്രസംഗിക്കുന്നതിനായി ഗവർണർ ഒരുങ്ങുന്നതിനിടെ സമീപത്തുനിന്ന കമ്മിഷണർ കുഴഞ്ഞുവീഴുകയായിരുന്നു. മുന്നോട്ടേയ്ക്കു വീണ അദ്ദേഹത്തെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം പിന്നീട് തിരിച്ചെത്തി.

TAGS : LATEST NEWS
SUMMARY : The police commissioner collapsed during the governor’s speech at the Republic Day parade

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *