പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിലെ മുറിക്കുള്ളിലാണ് ബെളഗാവി സ്വദേശിയായ മുബാറക് മുജാവറിനെ (29) മരിച്ച നിലയിൽ കണ്ടത്. ബെംഗളൂരു പോലീസിന്റെ സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിച്ച് ഒരു മാസത്തോളമായതായാണ് നിഗമനം. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് ക്വാർട്ടേഴ്‌സിലെ മുറിക്കുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മുജാവർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU
SUMMARY: Decomposed body of police constable found inside police quarters in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *